ഇത്‌ വായിക്കുന്നവരാരും നശിച്ച്‌ നാറാണകല്ല് പിടിക്കാതിരിക്കട്ടെ
ഹ.ഹ..ഹാ...
ഞാന്‍ ഭ്രാന്തന്‍, നാറാണത്തുഭ്രാന്തന്‍17 January 2009

നാറാണത്തുഭ്രാന്തന്‍ ബൂലോഗത്തിലേക്ക്‌

ഹ...ഹ... ഹ...

ഇത്‌ ഭ്രാന്തമായ ചിരിയല്ല... ജീവിതത്തിന്റെ നശ്വരത കണ്ടെത്തിയവന്റെ ആനന്ദം നിറഞ്ഞ പൊട്ടിച്ചിരിയാണ്‌...

ജീവിതരഹസ്യങ്ങള്‍ സരസമായി അവതരിപ്പിച്ചതിന്‌ നിങ്ങളെന്നെ ഭ്രാന്തനെന്ന് മുദ്ര കുത്തി...ഭാരിച്ച കല്ലുമുരുട്ടി മല കയറി, അതില്‍ നിര്‍വൃതി കൊള്ളുന്നതിനും മുന്‍പേ തള്ളി താഴെയിട്ട്‌ കൈകൊട്ടി പൊട്ടിച്ചിരിക്കുന്നവന്‍ നിങ്ങളുടെ കണ്ണില്‍ ഭ്രാന്തന്‍...ഹ...ഹ....ഹ

ഒന്ന് ചോദിക്കട്ടെ... നിങ്ങളും കല്ലുരുട്ടി കയറ്റുകയല്ലേ? എന്നിട്ടോ... എന്നെ പോലെ സന്തോഷിക്കാന്‍ നിങ്ങള്‍ക്കാകുന്നുണ്ടൊ? നേരന്തിയോളം എന്നെപ്പോലെ കഠിനാധ്വാനം ചെയ്തിട്ടും ജീവിതത്തിന്റെ സന്തോഷം നാളെ നാളെ നീളേ നീളേ എന്ന് നീങ്ങിപോകുന്നത്‌ നിങ്ങളുമറിയുന്നില്ലെ!

ഇന്നുരുട്ടികേറ്റുന്ന കല്ലിന്റെ സന്തോഷം ഇന്ന് അനുഭവിക്കാനുകുന്നില്ലെങ്കില്‍? ഹ...ഹ... ഹ... ഞാന്‍ ഭ്രാന്തന്‍, നാറാണത്തുഭ്രാന്തന്‍... സന്തോഷത്തിന്റെ പാരമ്യത്തില്‍ സ്വയം മറക്കുന്നവന്‍.

ചിലപ്പോഴൊക്കെ ഉരുട്ടികയറ്റുന്ന ജീവിതഭാരം നെഞ്ചിന്‍കൂട്‌ തകര്‍ത്ത്‌ പിറകോട്ട്‌ പോയിട്ടുണ്ട്‌... എന്നിട്ടും മടുപ്പില്ലാതെ ഞാനതവര്‍ത്തിച്ചു... കാരണം ഞാനതില്‍ ജീവിതത്തിന്റെ അര്‍ത്ഥവും രാഗവും താളവും കണ്ടെത്തി...

ഇല്ല എനിക്ക്‌ മടുപ്പില്ല... ഞാന്‍ ഒരിക്കലും പിന്തിരിയില്ല... പക്ഷെ, ഞാനെന്റെ പണിസ്ഥലം ഒന്നു മാറ്റുകയാണ്‌... ഇനി ഈ ബൂലോകം ആണെന്റെ മല... ഇനിയും ഒരുപാട്‌ കല്ലുകള്‍ എനിക്കുരുട്ടികയറ്റണം, തള്ളി താഴെയിടണം... കൈകള്‍ കൊട്ടി പൊട്ടിച്ചിരിക്കണം...ഹ... ഹ... ഹ... ഞാന്‍ ഭ്രാന്തന്‍, നാറാണത്തുഭ്രാന്തന്‍.

11 comments:

...പകല്‍കിനാവന്‍...daYdreamEr... January 17, 2009 at 8:15 PM  

ആശംസകള്‍ മുഴു ഭ്രാന്താ...!!
ഓരോ പോസ്റ്റ് കഴിയുമ്പോഴും വട്ടു കൂടട്ടെ എന്ന് ആത്മാര്‍ഥമായി ആശംസിക്കുന്നു...

ശ്രീവല്ലഭന്‍. January 17, 2009 at 11:29 PM  

ആശംസകള്‍!

ആദര്‍ശ് January 18, 2009 at 5:25 AM  

ഭ്രാന്തോ.....എല്ലാവിധ ആശംസകളും...കല്ലുരുട്ടി കയറ്റുന്നത് പോലെ പോസ്റ്റുകളും ഉരുട്ടി ഉരുട്ടി കയറ്റൂ.......

sreeNu Guy January 18, 2009 at 6:22 AM  

ആശംസകള്‍

sherlock January 18, 2009 at 2:47 PM  

ellaam kalam theliyikkatte :)

മലയാ‍ളി January 18, 2009 at 6:51 PM  

ആശംസകള്‍!!

സ്വാഗതവും!!

:)

BS Madai January 18, 2009 at 7:22 PM  

ആശംസകള്‍.... ഒരുപാട് കല്ലുകള്‍ ഉരുട്ടിക്കയറ്റാനും, അവ താഴേക്കു പതിക്കുമ്പോല്‍ ചിരിക്കാനും കഴിയുമാറാകട്ടെ.

നിരക്ഷരന്‍ January 19, 2009 at 7:12 AM  

സ്വാഗതം. കല്ലുരുട്ടാന്‍ തുടങ്ങിക്കോളൂ... :)

lakshmy January 20, 2009 at 2:23 AM  

കാലിൽ മന്ത് കാണാനില്ലല്ലോ!

നാറാണത്തുഭ്രാന്തന്‍ January 20, 2009 at 4:35 PM  

ഈ ഭ്രാന്തിന്‌, അല്ല ഈ ഭ്രാന്തന്‌ വമ്പിച്ച വരവേല്‍പ്പ്‌ നല്‍കിയ ഭൂലോകവാസികളേ... നിങ്ങള്‍ക്കെന്റെ ബാഷ്പ്പാഞ്ജലികള്‍ (സന്തോഷകണ്ണീര്‍).
ഭ്രാന്തപൂര്‍വ്വം, നാറാണത്തുഭ്രാന്തന്‍

പണ്യന്‍കുയ്യി March 29, 2009 at 9:59 PM  

പണ്ട് ജിം ഇല്ലാത്ത കാലത്ത് കൈക്ക് നല്ല മസില് വെക്കാന്‍ പാറ ഉരുട്ടി എക്സസൈസ്‌ ചെയ്തതാണെന്ന് ഒരു നിരീക്ഷകന്‍ കണ്ടതിയിരിക്കുന്നു അറിഞ്ഞില്ലയിരിക്കും അല്ലെ.
ഈ ബ്ലോഗില്‍ എന്തെങ്കിലും ഉരുടു മസിലല്ലെങ്കില്‍ മറ്റെന്തെകിലുംകിട്ടിയാലോ..?